സംസ്ഥാനത്ത് മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. ഈ മാസം 13 മുതൽ ആണ് സമരം. തങ്ങൾ മുന്നോട്ടുവെച്ച ആവശ്യങ്ങളെ പരിഗണിക്കാത്ത സാഹചര്യത്തിലാണ് ഈ സമരം. മെഡിക്കൽ കോളേജിലെ എല്ലാ ക്ലാസ്സുകളും നിർത്തിവെക്കും കൂടാതെ അടിയന്തര സഹായം അവശ്യ മില്ലാത്ത എല്ലാ സേവനങ്ങളും ഇതോടൊപ്പം നിർത്തിവെക്കും. ഈ മാസം 19 ന് കേരള ഗവണ്മെന്റ് ടീച്ചേർസ് അസോസിയേഷൻ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രെട്ടറിയേറ്റിലേക്ക് ധർണ നടത്തും. അടിയന്തര ആശുപത്രി സേവനങ്ങളായ കേഷ്വാലിറ്റി സേവനങ്ങൾ, ലേബർ റൂം സേവനങ്ങൾ, ഐസിയു തുടങ്ങിയവ സമരത്തിൽ ഉൾപ്പെടില്ല. ഡോക്ടർമാരുടെ ശമ്പള പരിഷ്കരണത്തിൽ നേരിട്ട ക്രമക്കേടുകൾ തിരുത്തുക 2016 മുതൽ മുടങ്ങിക്കിടക്കുന്ന DA മുഴുവനായും അർഹരായവർക്ക് കൊടുക്കുക കൂടാതെ മെഡിക്കൽ കോളേജിലെ സൗകര്യങ്ങൾ രോഗികൾക്ക് ഫലപ്രദമാവും വിധം നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ആയിരുന്നു ഇവർ ഉന്നയിച്ചത്. എന്നാൽ ഇതിനു കൃത്യമായ പ്രതികരണം ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ സമരം.