ഇന്ത്യക്ക് ജയം ; നമീബിയെ 93 റൺസിന് പരാജയപ്പെടുത്തി


ഐസിസി 20 20 ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യയ്ക്ക് വൻ വിജയം; നമീബിയയെ 93 റൺസിന് പരാജയപ്പെടുത്തി. ന്യൂഡൽഹിയിലെ അരുൺ ജെയ്‌റ്റിലി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യ നമീബിയയെ 93 റൺസിന് തോൽപ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടി. ഇഷാൻ കിഷ ഹാർദിക് പാണ്ട്യ തുടങ്ങിയവർ നേടിയ അർധസെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. കിഷൻ 24 പന്തിൽ 61 റൺസ് നേടിയപ്പോൾ, പാണ്ഡ്യ 28 പന്തിൽ 52 റൺസ് നേടി. പ്ലേയിംഗ് ഇലവനിൽ അഭിഷേക് ശർമ്മയ്ക്ക് പകരം അവസരം ലഭിച്ച സഞ്ജു സാംസൺ 8 പന്തിൽ 22 റൺസ് നേടി പുറത്തായി.

വമ്പൻ ലക്ഷ്യം പിന്തുടർന്ന നമീബിയ ടീമിന് മികച്ച തുടക്കം ലഭിച്ചെങ്കിലും തുടർന്നില്ല. 18.2 ഓവറിൽ 116 റൺസിന് ഓൾ ഔട്ട് ആയി. ബാറ്റിംഗിനൊപ്പം ബൗളിംഗിലും മികവ് പുലർത്തിയ ഹാർദിക് പാണ്ഡ്യ 21 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി മത്സരത്തിലെ മികച്ച പ്രകടനം കാഴ്ചവെച്ചു.


Share this news

           

RELATED NEWS

wonby93