കുടിയന്മാർ ഇത്തവണയും നിരാശപ്പെടുത്തിയില്ല. പുതുവർഷത്തലേന്നു കേരളാ ബവ്റിജസ് കോർപറേഷന് 16.93 കോടി രൂപയുടെ അധിക വിൽപന. ഡിസംബർ 31നു ഒരൊറ്റ ദിവസം ഔട്‌ലെറ്റുകളിലും വെയർഹൗസുകളിലുമായി 125.64 കോടി രൂപയുടെ മദ്യമാണു വിറ്റത്. കഴിഞ്ഞ വർഷം ഇതേ സമയം 108.71 കോടിയുടേതായിരുന്നു വിൽപ്പന.
ഈ സാമ്പത്തികവർഷം 2025 ഏപ്രിൽ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള ഒൻപതുമാസത്തിനിടയിൽ ഇതുവരെ 15,717.88 കോടി രൂപയുടെ മദ്യമാണു ബവ്കോ വിറ്റത്. അതേസമയം കഴിഞ്ഞ സാമ്പത്തികവർഷം (2024–25) ഡിസംബർ 31 വരെ 14,765.09 കോടി രൂപയുടേതായിരുന്നു വിൽപന.
വിദേശമദ്യവും ബീയറും വൈനുമായി 2.07 ലക്ഷം കെയ്സാണ് ഈ ഡിസംബർ 31നു വിറ്റുപോയത്.