ഫെബ്രുവരി 12ന് നടന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ഭൂരിപക്ഷ രേഖ കടന്ന് നിർണായക വിജയം നേടിയതായി ഔദ്യോഗിക കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. ബംഗ്ലാദേശ് സമയം ഉച്ചയ്ക്ക് 2.40ഓടെ ബിഎൻപി 213 സീറ്റുകൾ നേടി. അതേസമയം ജമാഅത്-ഇ -ഇസ്ലാമി യും അതിന്റെ 11 സഖ്യകക്ഷികളും ചേർന്ന് 76 സീറ്റുകൾ കരസ്ഥമാക്കിയതായി റിപ്പോർട്ട് ചെയ്തു.