നിവിൻ പോളി യെ നായകനാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ബത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കിരണ് ജോസിയും ഗിരീഷ് എ ഡി യും ചേർന്ന് രചിച്ച ചിത്രം നിർമ്മിക്കുന്നത് ഭാവന സ്റ്റുഡിയോസ്ന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ ശ്യാം പുഷ്കരൻ എന്നിവരാണ്. മാമിത ബൈജു ആണ് ചിത്രത്തിലെ നായിക. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മൽ സാബു ആണ്. 2026 ഓണം റിലീസ് ആയി ആണ് ചിത്രം എത്തുന്നത് എന്നാണ് പറയുന്നത്