പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിന് കേരള ഹൈ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നേമം പോലീസ് 2025 ഡിസംബറിൽ രജിസ്റ്റർ ചെയ്ത പീഡന കേസിലാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. സമൂഹ മാധ്യമത്തിലൂടെ ഇരയുമായി ബന്ധം സ്ഥാപിക്കുകയും വിവാഹ ബന്ധം വേർപിരിഞ്ഞു ജീവിക്കുന്ന ഇരയെ പലതവണകളായി പ്രതി പീഡനം നടത്തി എന്നും നഗ്ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന പരാതിയിന്മേലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എന്നാൽ ഇരയുമായുള്ള ലൈഗിക ബന്ധം ഇരയുടെ പൂർണ സമ്മതത്തോടെ ആണെന്നും പീഡനം നടന്നട്ടില്ലെന്നും പ്രതി പറയുകയുണ്ടായി. കൂടാതെ ഇരയുമായുള്ള ബന്ധം രാഷ്ട്രീയ വൽക്കരിക്കുകയും പ്രതിഛായയെ ബാധിക്കുന്ന രീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുകയാണെന്ന് പ്രതി പറയുകയുണ്ടായി