ഇന്ത്യ ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് എടുത്തു. ഓപ്പണർ ഡെവൺ കോൺവോയ് ഹെൻറി നിക്കോളാസ് ഡാരിൽ മിച്ചൽ എന്നിവർ നേടിയ അർദ്ധശതകങ്ങളാണ് ന്യൂസിലൻഡിനെ 300 റൺസിൽ എത്തിച്ചത്. ഡാരിൽ മിച്ചൽ 84 റൺസും ഹെന്രി നിക്കോളാസ് 62 റൺസും കോൺവോയ് 56 റൺസും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വിരാട് കോഹ്ലി നേടിയ 93 റൺസ് ആണ് വിജയത്തിലേക്ക് എത്തിച്ചത്. 91 പന്തിൽ 8 ഫോറും 1 സിക്‌സും ഉൾപ്പടെ ആണ് വിരാട് കോഹ്ലി 93 റൺസ് നേടിയത്. ഏകദിന ക്രിക്കറ്റിലെ തന്റെ 77 മത് അർധസെഞ്ചുറി ആണിത്. കൊഹ്‍ലിയെക്കൂടാതെ ഇന്ത്യൻ ക്യാപ്റ്റൻ ഗില് 56 റൺസും ശ്രേയസ് അയ്യർ 49 റൺസും നേടി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് ഹർഷിത് റാണ പ്രസീദ് കൃഷ്ണ എന്നിവർ 2 വിക്കറ്റ് വീതം നേടി. ന്യൂസിലാൻഡ് ബൗളിംഗ് നിരയിൽ ജാമിസൻ 4 വിക്കറ്റും ആദിത്യ അശോക് ക്രിസ്ത്യൻ ക്ളർക് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.