ലഡാക്കിന് സംസ്ഥാന പദവി ഇല്ലെന്ന് കേന്ദ്രം


കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിനു സംസ്ഥാന പദവി നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ. മാസം ആദ്യ വാരം ലഡാക്കിലെ വിവിധ സംഘടനകളുമായി ആരംഭിച്ച ചർച്ചകൾക്കൊടുവിലാണ് കേന്ദ്രം തീരുമാനം കൈകൊണ്ടത്. സംസ്ഥാന പദവി കൊടുക്കാൻ സാധിക്കില്ലെന്നും വേണമെങ്കിൽ ടെറിറ്റോറിയൽ കൗൺസിൽ പദവി നൽകാമെന്ന് അഭിപ്രായം ഉയരുകയുണ്ടായി. കൂടാതെ ലഡാക് ഹിൽ കൗൺസിൽ അധ്യക്ഷന് സിഎം പദവിയും ഉപാധ്യക്ഷന് ഡെപ്യൂട്ടി സിഎം പദവിയും നൽകാം എന്ന അഭിപ്രായം കേന്ദ്രം സംഘടനകളെ അറിയിച്ചെങ്കിലും സംഘടനകൾ ഇത് അംഗീകരിച്ചിട്ടില്ല മാത്രമല്ല അവർ ആഗ്രഹിക്കുന്നത് ലഡാക്കിനു സംസ്ഥാന പദവി ലഭിക്കണമെന്നും ആണ്.

Share this news

           

RELATED NEWS

kendea