തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. രാജ് കമൽ ഫിലിംസ്ന്റെ ബാനറിൽ കമൽ ഹാസൻ നിർമ്മിക്കിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് യുവ സംവിധായകനായ സിബി ചക്രവർത്തി ആണ്. ഡോൺ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സിബി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. അനിരുദ്ധ് രവിചന്ദ്രൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. തലൈവർ 173 എന്ന താൽക്കാലിക നാമത്തിൽ അറിയപ്പെടുന്ന ചിത്രം 2027 പൊങ്കൽ റിലീസ് ആയി തീയറ്ററുകളിൽ എത്തും.