തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ (RCC) ൽ നടന്ന പുതിയ നിയമനപ്രക്രിയയിൽ ക്രമക്കേട് സംഭവിച്ചതായി പരാതി. മെറിറ്റടിസ്ഥാനത്തിൽ നടക്കേണ്ട നഴ്സമ്മാരുടെ നിയമനതത്തന്റെ ആദ്യ റാങ്ക് ലിസ്റ്റ് പുറത്തു വന്നപ്പോൾ ആദ്യസ്ഥാനങ്ങളിൽ ഇടം പിടിച്ചത് RCC യിലെ ചീഫ് നഴ്സിംഗ് ഓഫീസർ ആയ ആർ ശ്രീലേഖയുടെ ബന്ധുക്കൾക്കും പരിചയക്കാർക്കുമാണ് .ഏതാണ്ട് ആയിരത്തോളം ആളുകൾ പങ്കെടുത്ത പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ആണ് ഈ ക്രമക്കേട് സംഭവിച്ചിരിക്കുന്നത്. ഇതിൽ തന്നെ ആദ്യ റാങ്കിൽ ഇടം പിടിച്ചിരിക്കുന്നത് ചിഫ് നഴ്സിംഗ് ഓഫീസറുടെ സഹോദരിയുടെ മകൾ ആണ് എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
RCC യുടെ ചട്ടം അനുസരിച്ച് നിയമനപ്രക്രിയയിൽ അപേക്ഷകരായി ബന്ധുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ നിയമന പ്രക്രിയയിൽ ഒരിടത്തുപോലും അവിടെ ജോലിചെയ്യുന്നവർ ഭാഗമാവാൻ പാടില്ല എന്നത് നിലനിൽക്കുന്ന സാഹചര്യത്തിൽ ആണ് ഈ ക്രമക്കേട് സംഭവിച്ചിരിക്കുന്നത് ചീഫ് നഴ്സിംഗ് ഓഫീസർ ആണെങ്കിൽ ചോദ്യപേപ്പർ തയ്യാറാക്കുന്നത് മുതൽ റാങ്ക് പട്ടിക തയ്യാറാക്കുന്നത് വരെയുള്ള പ്രക്രിയയിൽ ഭാഗമായിട്ടുണ്ട് എന്നതാന് സത്യം. വിഷയം ആരോപിച്ച് ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. പരാതി പ്രകാരം ഈ പരീക്ഷ റദ്ദ് ചെയ്ത് പുതിയ പരീക്ഷ നടത്താനും കൂടാതെ നടന്ന അഴിമതിക്കെതിരെ വിശദമായ അന്വേഷണം സംഘടിപ്പിക്കണം എന്നും പരാതിയിൽ പറയുന്നു.