തമിഴ് നടൻ വിജയ്‌ക്കെതിരെ സിബിഐ യുടെ സമൻസ്. കഴിഞ്ഞ കൊല്ലം സെപ്തംബര് മാസം 27ന് സംഭവിച്ച കരൂർ ദുരന്തത്തിൽ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് സിബിഐ സമൻസ് അയച്ചത്. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം പാർട്ടിയുടെ സമ്മേളനത്തിൽ സംഭവിച്ച തിക്കിലും തിരക്കിലുംപെട്ട് ഏതാണ്ട് 40 പേരാണ് മരിച്ചത് കൂടാതെ നിരവധി പേർക്ക് പരിക്കും സംഭവിച്ചിരുന്നു. വിജയ്യോട് ഈ മാസം 12 ന് ഡൽഹിയിലെ സിബിഐ ഓഫീസിൽ ഹാജരാവാൻ പറഞ്ഞിട്ടുണ്ട്. വിജയുടെ പ്രചാരണ വാഹനം നിലവിൽ കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ ദിവസം വിജയുടെ അവസാന ചിത്രം റിലീസ് ചെയ്യാൻ ഹൈ കോടതി കൽപ്പിച്ച വിധിയിൽ സെൻസർ ബോർഡ് ഹർജി സമർപ്പിക്കുകയും അത് പ്രകാരം ചിത്രത്തിന്റെ റിലീസ് നിലവിൽ റദ്ദ് ചെയ്തിരിക്കുകയാണ്.