ഇന്ത്യക്ക് തിരിച്ചടി ; ദക്ഷിണാഫ്രിക്കയുമായി പരാജയം

ഐസിസി 20 20 ലോക കപ്പ് ടൂർണമെന്റി അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 76 റൺസിന് പരാജയപ്പെടുത്തി. 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 111 റൺസിന് ഓൾ ഔട്ട് ആയി.

ദക്ഷിണാഫ്രിക്കൻ പേസർ മാർക്കോ ജെൻസൺ നാലു വിക്കറ്റ് നേടി ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തു. അദ്ദേഹത്തിന്റെ മിന്നും പ്രകടനമാണ് മത്സരത്തിലെ നിർണായക ഘടകമായി മാറിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ മൂന്നു വിക്കറ്റ് നേടി.

ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും പരാജയമറിയാതെ മുന്നേറിയതാണ് ഈ പോരാട്ടത്തിന് ആവേശം നൽകിയത്. ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തിൽ താരതമ്യേന എളുപ്പമായ മത്സരങ്ങളായിരുന്നു ലഭിച്ചത്. പാകിസ്താനെതിരായ മത്സരം വലിയ പ്രതീക്ഷകൾ ഉണർത്തിയെങ്കിലും അത് നിരാശാജനകമായ പ്രകടനത്തിലേക്കാണ് വഴിമാറിയത്.

നിലവി ടൂർണമെന്റിലെ ഫേവറിറ്റുകളായി ആണ് ദക്ഷിണാഫ്രിക്കയെ കണക്കാക്കുന്നത്

Share this news

           

RELATED NEWS

LOST