പാകിസ്താൻ മത്സരിക്കും


2026-ലെ ഐസിസി ടി20 ലോകകപ്പിൽ ഫെബ്രുവരി 15ന് നിശ്ചയിച്ചിട്ടുള്ള ഇന്ത്യ–പാകിസ്ഥാൻ മത്സരം മുൻ നിശ്ചയപ്രകാരം തന്നെ നടക്കും. ഐസിസി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ, ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള നിലപാടിൽ നിന്ന് പാകിസ്ഥാൻ സർക്കാർ പിന്മാറുകയായിരുന്നു. ഫെബ്രുവരി 15ന് ഇന്ത്യക്കെതിരെ കളത്തിലിറങ്ങാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് സർക്കാർ ഔദ്യോഗിക നിർദേശം നൽകി.

കഴിഞ്ഞ ദിവസങ്ങളായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി), ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി), ഐസിസി എന്നിവ തമ്മിൽ നടന്ന ശക്തമായ ചർച്ചകൾക്കൊടുവെയാണ് ലോകകപ്പിലെ ഏറ്റവും വലിയ സാമ്പത്തിക പ്രാധാന്യമുള്ള മത്സരത്തിൽ നിന്ന് പിന്മാറാനുള്ള നീക്കം പാകിസ്ഥാൻ ഉപേക്ഷിച്ചത്. ഞായറാഴ്ച ബിസിബി ചെയർമാൻ അമിനുല്ല ഇസ്ലാമും ഐസിസി ഡയറക്ടർ ഇമ്രാൻ ഖവാജയും ലാഹോറിലെത്തി പിസിബി അധികൃതരുമായി ചർച്ച നടത്തിയിരുന്നു.

പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് തീരുമാനം സ്ഥിരീകരിച്ചത്. “ബഹുരാഷ്ട്ര തലത്തിൽ നടന്ന ചർച്ചകളുടെ ഫലവും സുഹൃദ് രാജ്യങ്ങളുടെ അഭ്യർത്ഥനയും പരിഗണിച്ച്, 2026 ഫെബ്രുവരി 15ന് നടക്കുന്ന ഐസിസി ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ പങ്കെടുക്കാൻ പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിനോട് സർക്കാർ നിർദേശം നൽകുന്നു,” എന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

Share this news

           

RELATED NEWS

Playwillhappen