പ്രമുഖ കമ്പനിയായ ടിസിഎസ്ന്റെ മൂന്നാം പാദ വരുമാന റിപ്പോർട്ട് പുറത്തു വന്നപ്പോൾ 14 ശതമാനം കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. 2025 ഡിസംബർ 31 വരെയുള്ള കണക്ക് ആണിത്. 12,444 കോടി ഉണ്ടായിരുന്ന ലാഭം 10,720 കൂടിയായി കുറഞ്ഞു. പുതുക്കിയ ലേബർ കോഡുകൾ കൂടാതെ തൊഴിലാളികളെ പിരിച്ചുവിടൽ തുടങ്ങിയ വിഷയങ്ങൾ ആണ് വരുമാനത്തിൽ കുറവ് വരാൻ കാരണമായത്. ഏതാണ്ട് 1800 തൊഴിലാളികളെ ആണ് ടിസിഎസ് കഴിഞ്ഞ പാദത്തിൽ പുറത്താക്കിയത്. ഈ പുറത്താക്കൽ ഈ പാദത്തിലും തുടരും എന്നും ടിസിഎസ് അറിയിച്ചു.