വെനീസ്വേലയിലെ ജനങ്ങളോട് ജനാധിപത്യ ത്തോടോ ഉള്ള സ്നേഹം കൊണ്ടല്ല ട്രംപ് മഡുറോയെ അറസ്റ്റ് ചെയ്തതെന്നും എണ്ണയോടും ധാതുക്കളോടുമുള്ള ആർത്തിയാണ് കാര്യം എന്നും പബ്ലിക് പോളിസി വിദഗ്ധനും പ്രമുഖ സാമൂഹിക, മനുഷ്യാവകാശ പ്രവര്ത്തകനുമായ ജെ എസ് അടൂര്.
പല ഏകാധിപധിക ളേയും നിലനിർത്തുന്നത് അമേരിക്കയാണ്. അമേരിക്കക്ക് ആയുധബിസിനസ്സിനുംഓയിൽ ഡോളറും ലാഭം കിട്ടുന്നിടത്തെ അമേരിക്ക പോകുകയുള്ളൂ. അതാണ് ചരിത്രം. അമേരിക്ക ' സഹായിച്ച 'രാജ്യങ്ങളിൽ' ഒന്നിൽ പോലും യഥാർത്ഥ' ജനാധിപത്യ' മുണ്ടായിട്ടില്ല, അടൂർ പറഞ്ഞു.
കുറിപ്പിന്റെ പൂർണ രൂപം.
സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കുന്നവരും വിക്റ്റൊറിയ സ്തുതി ഗീതക്കാരും.
ലോകത്തിലെ പല രാജ്യങ്ങളിലും ഏകാധിപത്യവും കാർട്ടൽ ഭരണവും പ്രതിപക്ഷ പാർട്ടികളേ ഇല്ലാതാക്കുകയോ, എതിർക്കുന്നവരെ കൊല്ലുകയോ ജയിലിൽ അടക്കുകയോ ചെയ്യുന്നുണ്ട്. അങ്ങനഉള്ള പല രാജ്യങ്ങൾ ഏഷ്യയിലും ആഫ്രിക്കയിലും ഉണ്ട്.മറ്റു പലയിടത്തുമുണ്ട്.
പക്ഷെ അമേരിക്ക അവിടെ ഒന്നും തിരിഞ്ഞു നോക്കുക ഇല്ല. പല ഏകാധിപധിക ളേയും നിലനിർത്തുന്നത് അമേരിക്കയാണ്.
അമേരിക്കക്ക് ആയുധബിസിനസ്സിനുംഓയിൽ ഡോളറും ലാഭം കിട്ടുന്നിടത്തെ അമേരിക്ക പോകുകയുള്ളൂ. അതാണ് ചരിത്രം.
അമേരിക്ക ' സഹായിച്ച 'രാജ്യങ്ങളിൽ' ഒന്നിൽ പോലും യഥാർത്ഥ' ജനാധിപത്യ' മുണ്ടായിട്ടില്ല.
തൊട്ട് അടുത്ത് പാക്കിസ്താനെ ഉപയോഗിച്ചായിരുന്നു അഫ്ഗാനിസ്ഥാനിലേക്ക് ഇസ്ലാമിസ്റ്റ് പോരാളികളായ താലിബാനെ ആയുധങ്ങളും നൽകി വിട്ടത്. ആദ്യം ഭൂട്ടോയെ സിയ ഉൾ ഹക്കിനെ ഉപയോഗിച്ച് കൊന്നു. പിന്നെ പ്ലെയിൻ തകർത്തു സിയയെ തീർത്തു. ഒസാമ ബിൻ ലാഡൻ അമേരിക്കൻ കൊണ്ട്രാക്റ്റ് ഏജൻറ്റയാണ് അഫാഗാനിസ്ഥാനിൽ എത്തിയത്. അഫ്ഘാൻ സർക്കാരിനെ അട്ടമറിക്കാൻ അമേരിക്ക ഉണ്ടാക്കിയ വൈറസ് ആയിരുന്നു ഇസ്ലാമിസ്റ്റ് ടെറർ.
അമേരിക്ക ഏറ്റവും കൂടുതൽ ഐയ്ഡ് കൊടുത്തത് പാകിസ്ഥാനു. കാര്യം കഴിഞ്ഞപ്പോൾ അതു നിർത്തി. ഇപ്പോൾ അഫ്ഗാനിസ്ഥാനും പാക്കസ്ഥാനിലും സ്ഥിതി എന്താണ്? അവിടെ എവിടെയാണ് ജനാധിപത്യം?
അതു പോലെ കമ്മ്യുണിസത്തിൽ നിന്ന് രക്ഷിക്കാൻ എന്ന് പറഞ്ഞു വിയറ്റ്നാമിൽ യുദ്ധം തുടങ്ങി. ഏതാണ്ട് 18 വർഷത്തോളം കൊണ്ട് വിയറ്റ്നമിനെയും കമ്പൊഡിയെയും കുട്ടിചോറാക്കി. ലക്ഷങ്ങളെ കൊന്നു. വിഷവാതകം വർഷിച്ചു കൊച്ചു കുട്ടികളേപ്പോലും കൊന്നു.അവസാനം ലക്ഷകണക്കിന് അഭയാർഥികളെ സൃഷ്ടിച്ചു തോറ്റു പിൻവാങ്ങി.
ഇറാക്കിൽ വെപ്പൻസ് ഓഫ് മാസ്സ് ഡിസ്ട്രക്ഷൻ എന്ന് പറഞ്ഞു ബോംബുകൾ വർഷിച്ചു. യുദ്ധം തുടങ്ങി. നേരത്തെ സദ്ദാമിനെ ഉപയോഗിച്ച് ഇറാനുമായി പ്രൊക്സി യുദ്ധം നടത്തി. അമേരിക്ക ഏറ്റവും കൂടുതൽ ആയുധം കൊടുത്തത് ഇറാക്കിന്. അമേരിക്ക പറഞ്ഞു കുവൈറ്റിന് കടം കൊടുത്തു. എന്നിട്ട് ഇറക്കിനെ പിരി കയറ്റി കുവൈറ്റ് പിടിച്ചു എടുക്കാൻ നോക്കി. കുവൈറ്റ് വിളിച്ചു കൂവിയപ്പോൾ അമേരിക്ക അവർക്ക് വേണ്ടി ഇറങ്ങി യുദ്ധം ചെയ്തു. കൂലിയായി സകല ചിലവും വാങ്ങി. എണ്ണയും. സദ്ദാമിനെ ഏകാധിപതിയാക്കിയ അമേരിക്ക സദ്ദാമിനെ വക വരുത്താൻ പറഞ്ഞത് അവിടെ ജനാധിപത്യ ഭരണമുണ്ടാക്കാനാണ് എന്നാണ്. ഇറാക്ക് നശിപ്പിച്ചു. അവിടെ ജനാധിപത്യം വന്നോ?
ലിബിയയിലെ ഗദ്ദാഫിയേ കൊന്നു തുലച്ചു. അവിടെ ജനാധിപത്യം വന്നോ? സിറിയയിൽ അതു വേറൊരു തരത്തിൽ നടപ്പാക്കി. ആ രാജ്യത്തിന്റെ അവസ്ഥ പരിതാപകരമാണ്. ഉക്രൈൻ യുദ്ധം പ്രൊക്സി യുദ്ധമായി തുടങ്ങിയത്. എത്ര പേര് യുദ്ധം ചെയ്തു കൊന്നൊടുങ്ങി.
അമേരിക്കയുടെ പ്രധാന ബിസിനസ്സ് യുദ്ധവും ആയുധ വ്യാപാരവും ഓയിൽ ഡോളർ ഇക്കൊണമിയുമാണ്. ഇതിനൊക്കെ എവിടയൊക്കെ ലാഭമുണ്ടാക്കാവുന്നിടത്തെ പോകുകയുള്ളൂ. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞു യുറോപ്പും ബ്രിട്ടനും യുദ്ധകെടുതികളിൽ സാമ്പത്തിക വെല്ലുവിളി നേരിട്ട സാഹചര്യത്തിൽ വാർ ഇക്കോമി അമേരിക്കയിൽ വളർന്നു. കൊറിയൻ യുദ്ധം. വിയറ്റ്നാം യുദ്ധം. അതു കഴിഞ്ഞു പാക്കിസ്താനെ ഉപയോഗിച്ച് അഫ്ഗാനിസ്ഥാൻ പ്രൊക്സി യുദ്ധം. ഇറക്കിനെ ഉപയോഗിച്ച് ഇറാൻ പ്രൊക്സി യുദ്ധം. ഇതിൽ എല്ലാം ആയുധം ബിസിനസ്സ് വളർന്നു. വാർ ഇക്കോനാമിയും. പക്ഷെ ഇറാക്ക് യുദ്ധത്തിൽ ലാഭത്തിൽഅധികം നഷ്ട്ടമായതു കൊണ്ടും 2008 ലെ സാമ്പത്തിക പ്രതിസന്ധികൾ കൊണ്ട് കുറേവർഷം അനങ്ങിയില്ല.അതു കഴിഞ്ഞു ഉക്രൈൻ തുടങ്ങി. ആയുധങ്ങൾ നല്ലത് പോലെ ബിസിനസ്സ് നടന്നു. എണ്ണ എവിടെയൊക്കെ ഉണ്ടോ അവിടെ അമേരിക്കയുണ്ട്. വെനീസ്വേലയിലെ ജനങ്ങളോട് ജനാധിപത്യ ത്തോടോ ഉള്ള സ്നേഹം ഒന്ന് മല്ല കാര്യം. എണ്ണയോടും ധാതുക്കളോടുമുള്ള ആർത്തിയാണ് കാര്യം.
മദൂറ മാത്രം അല്ല. ഏതാണ്ട് നാൽപതോളം രാജ്യങ്ങളിൽ ഏകധിപത്യം പല പേരുകളിൽ നടക്കുന്നു. പട്ടാളം. അധികാര മാഫിയകൾ,കാർറ്റൽ അധികാര നെറ്റ്വർക്ക്, ഇല്ലിബറൽ ഡെമോക്രസി, സോഷ്യൽ ഫാസിസം.ഒലിഗാർഖി അങ്ങനെ ഒരുപാട് പേരിൽ പല ഗ്രെഡിൽ ഏകാധി പത്യവും മനുഷ്യാവകാശ ലംഘങ്ങൾ നടക്കുന്ന ഒരുപാട് രാജ്യങ്ങൾ ഉണ്ട്.
ഇതിൽ പലതിന്റയും സ്പോൻസർ അമേരിക്ക.
അവിടെ എങ്ങും പോകാത്തത് എന്ത് കൊണ്ട്? അവിടെ ഒന്നും എണ്ണയില്ല ലോഹങ്ങളും ധാതുക്കൾ ഇല്ല.
പണ്ട് ബ്രിട്ടീഷ് കോളിനി നേപ്പാളോ അല്ലെങ്കിൽ തായ്ലണ്ടോ ( അന്ന് സയാം) പിടിച്ചു അടക്കിയില്ല. കാരണം അവിടെ കൊള്ളയടിക്കാൻ ഒന്നും ഇല്ലായിരുന്നു. ബർമ്മയിൽ തേക്കും എണ്ണയും ഉണ്ടായിരുന്നു. പഴയ ബർമ ഷെൽ ബ്രിട്ടീഷ് കമ്പനിയായിരുന്നു. ബർമയേ ഈ സ്ഥിതിയിലാക്കിയത് ബ്രിട്ടീഷ്കാരാണ്.
ഇന്ന് ലോകത്തിലെ മിക്കവാറും കോൻഫ്ളിക്റ്റ്കൾ ബ്രിട്ടീഷ്കാരോ അമേരിക്കക്കാരോ ഉണ്ടാക്കിയത്. ഇസ്ലാമിക് ഭീകര വാദത്തിന്റെ ആദ്യകാല സ്പോസർ മാർ ആരൊക്കെയെന്നു 1975 ലുള്ള അന്താരാഷ്ട്ര അധികാരവും ആയുധം കയറ്റിയയപ്പും ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധങ്ങളും പ്രൊക്സി കളെയും നോക്കിയാൽ മതി.
ഞാൻ മറുദയേ പിന്തുണക്കുന്നയാൾ അല്ല.അയാൾ രാജ്യത്തെ പട്ടിണിയിലാക്കി. പണപെരുപ്പം കൂടി.ആളുകളെ കൊന്നു. പ്രതിപക്ഷത്തെ തീർത്തു. ഷാവെസ് പോയതിന് ശേഷം അല്പം കമ്മ്യുണിസം ഉണ്ടായതും പോയി.കഴിവ് കെട്ട ഭരണാധികാരി ആയിരുന്നു മറുഡോ. പാർലിമെന്റിനെ നോക്കു കുത്തിയാക്കി.അവിടെ കമ്മ്യൂണിസം അരക്കഴഞ്ചില്ല.
പക്ഷെ അമേരിക്ക അവിടെ കഴിഞ്ഞ പതിനഞ്ച് വർഷമായി ഓപ്പറേഷൻ നടത്തിയത് എണ്ണ നോക്കി തന്നെയാണ്. ആദ്യം ഉപരോധം നടത്തി വീർപ്പു മുട്ടിച്ചു. പഴയ ഇറാക്ക് മോഡൽ.
അതു കൊണ്ട് മറുഡയേ പിടിച്ചത് പഴയ ബിസിനസ്സ് തുടർച്ചയാണ്. കടത്തിൽ മുങ്ങി നിൽക്കുന്ന അമേരിക്കക്ക് വേണ്ടത് ഏണ്ണയും ധാതുക്കളുമാണ്. അല്ലാതെ അവിടെ ജനാധിപത്യമൊന്നും ഉണ്ടാകില്ല.
ബനാന റിപബ്ലിക് എന്താണ് അറിയുന്നവർക്ക് വെനീസ്വേല എങ്ങോട്ടാണ് എന്ന് മനസ്സിലാകും.
അമേരിക്കയോ ബ്രിട്ടിഷോ ഒരു രാജ്യത്തു പോലും ജനാധിപത്യ സംവിധാനം കൊണ്ട് വന്നിട്ടില്ല. അങ്ങനെ ഒരു ചരിത്രം ഇല്ല.ആയുധബലത്താൽ ലോകത്തിലെ പല രാജ്യങ്ങളെയും നശിപ്പിച്ചു കൊള്ള അടിച്ചിട്ടെയുള്ളൂ.
അതു കൊണ്ട് വെനിസ്വേലയിൽ ഇപ്പം ട്രമ്പ്' ജനാധിപത്യം' കൊണ്ട് വരുമെന്നു പറയുന്നവർക്ക് ലോക ചരിത്രമോ അന്താരാഷ്ട്ര രാഷ്ട്രീയമോ അറിയില്ല.
പണ്ട് ഗാന്ധിജിയോടെ' "വാട്ട് യു തിങ്ക് ഓഫ് വെസ്റ്റേൺ സിവിലിസെഷൻ "എന്ന് ചോദിച്ചു. ഗാന്ധിപറഞ്ഞു' ഇറ്റ് വുഡ് ബി എ ഗുഡ് ഐഡിയ "
പണ്ട് ബ്രിട്ടീഷ്കാർ ഇവിടെ 160 കൊല്ലം കൊള്ളയടിച്ചപ്പോൾ അവർക്ക് വേണ്ടി ആളുകളേ കൊന്നത് ഇന്ത്യക്കാരെ തന്നെ ഉപയോഗിച്ചായിരുന്നു.
അതു കൊണ്ട് മിയാമിയയിൽ ഉള്ള കുറെ വെനിസ്വേലക്കാരെ കാണിച്ചു വെനിസ്വേല ഭയങ്കര സന്തോഷത്തിലാണ്, ' സ്വാതന്ത്ര്യമായി 'എന്ന ട്രമ്പ് ഭക്ത മലയാളികൾ കൈയയ്യടിച്ചാൽ ചരിത്രം ഇല്ലതാകില്ല.
ബ്രിട്ടീഷ്കാർ ഇന്ത്യയിൽ നിരങ്ങി കൊള്ള നടത്തിയപ്പോൾ അത് ഭാഗ്യം എന്ന് പറഞ്ഞു വിക്റ്റോറിയ സ്തുതി പാടിയവരുടെ പിൻഗാമികൾ ഇപ്പോഴുമുണ്ട്.
സായിപ്പിനെ കാണുമ്പോൾ കവാത്തു
മറക്കുന്നവരും