മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച് 2015ൽ പുറത്തിറങ്ങിയ ആട് ചിത്രത്തിന്റെ മൂന്നാം ഭാഗം മാർച്ച് 19ന് തീയറ്ററുകളിൽ എത്തും. ജയസൂര്യ വിനായകൻ ധർമജൻ സൈജു കുറുപ്പ് തുടങ്ങി വളരെ വലിയ താര നിര അടങ്ങുന്ന ചിത്രമാണ് ആട്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും വലിയ രീതിയിലുള്ള ആരാധകരുണ്ട്. ആദ്യ രണ്ടു ഭാഗങ്ങളിലും നിന്ന് വ്യത്യസ്തമായി ടൈം ട്രാവൽ വിഷയം ചിത്രത്തിനെ പ്രമേയത്തിൽ വരുന്നതായി പോസ്റ്ററുകൾ സൂചിപ്പിക്കുന്നുണ്ട്. 2023 ന് ശേഷം ജയസൂര്യയുടെ പുറത്തിറങ്ങുന്ന ചിത്രം ആണ് ആട്. ഫ്രൈഡേ ഫിലിം ഹൗസ്ന്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമ്മിക്കുന്നത്. ഷാൻ റഹ്മാൻ ചിത്രത്തിന് സംഗീതം നൽകും. വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.