തിരുവനന്തപുരം : കെ എസ് ആർ ടി സി ബസ് ക്രെയ്‌നിൽ ഇടിച്ച് അപകടം. തിരുവനന്തപുരം കരകുളത്ത് വെച്ച് ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം നെടുമങ്ങാട് സംസ്ഥാന പാതയുടെ അറ്റകുറ്റ പണികളിൽ ഏർപ്പെട്ടിരുന്ന ക്രൈൻ ആണ് അപകടത്തിൽപ്പെട്ടത്. കെ എസ് ആർ സി ബസ്സിന്റെ മുൻ വശത്തെ ചില്ലു പൂർണമായും നശിക്കുകയും അതുമൂലം ഡ്രൈവർക്ക് സാരമായ പരിക്കുകളും ഉണ്ടായി. ഹൈവേ പണിനടക്കുന്ന ഇടത്ത് നിന്ന് റോഡിലേക്ക് കയറിയ ക്രൈനിൽ ബസ്സ് വന്ന് ഇടിക്കുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറഞ്ഞത്. ക്രൈൻ മറഞ്ഞെങ്കിലും ആളപായം ഇല്ല. പരിക്കേറ്റ കെ എസ് ആർ ടി സി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.