ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നടക്കുന്ന ഓസ്ട്രേലിയ ഇംഗ്ലണ്ട് 5 ആഷസ് ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ ഓസ്‌ട്രേലിക് ക്കു മികച്ച ലീഡ്. 3 ആം ദിവസം മത്സരം അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ 7 വിക്കറ്റ് നഷ്ടത്തിൽ 518 റൺസ് നേടി. ഇത് അവരുടെ ആദ്യ ഇന്നിംഗ്സ് ലീഡ് 134 എന്ന നിലയിൽ ഉയർത്തി. ട്രാവിസ് ഹെഡ് സ്റ്റീവ് സ്മിത്ത് എന്നിവർ നേടിയ സെഞ്ച്വറി ആണ് ഓസ്ട്രേലിയയെ കൂറ്റൻ സ്‌കോറിൽ എത്തിച്ചത്. ട്രാവിസ് ഹെഡ് 163 റൺസും സ്റ്റീവ് സ്മിത്ത് 129 റൺസും നേടിപുറത്താവാതെ നിൽക്കുന്നുണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 97 ഓവറിൽ 384 റൺസ് ആണ് എടുത്തത് ജോ റൂട്ട് നേടിയ സെഞ്ച്വറി ആണ് ഇംഗ്ലണ്ട് ന് 300 നു മുകളിൽ സ്കോർ സമ്മാനിച്ചത്. 242 ബോളിൽ 160 റൺസ് ആണ് റൂട്ട് നേടിയത്. കൂടാതെ ഹാരി ബ്രുക് 84 റൺസ് നേടി. നെസ്സർ നേടിയ 4 വിക്കറ്റ് ആണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറിൽ തളച്ചത് കൂടാതെ മൈക്കിൾ സ്റ്റാർക്ക് സ്കോട്ട് ബോലാൻഡ് എന്നിവർ 2 വിക്കറ്റും കാമറോൺ ഗ്രീൻ ലാബുഷെയിൻ എന്നിവർ ഓരോ വിക്കറ്റും നേടി. ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കാർസ് 3 വിക്കറ്റും ബെൻ സ്റ്റോക്സ് 2 വിക്കറ്റും ജോഷ് ടോങ്ക് ഒരു വിക്കറ്റും നേടി.