ആഷസ് ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ജയം. സിഡ്നി യിൽ നടന്ന മത്സരത്തിൽ രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 88 ഓവറിൽ 342 റൺസിൽ ഓൾ ഔട്ട് ആക്കി. 160 റൺ വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് കളിക്കാൻ ഇറങ്ങിയ ഓസ്ട്രേലിയ 31 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. ഇതോടു കൂടി 5 മത്സരങ്ങളുള്ള പരമ്പരയിൽ 4 എണ്ണവും ജയിച്ച ഓസ്ട്രേലിയ ആഷസ് കിരീടം സ്വന്തമാക്കി. ഇംഗ്ലണ്ടിന് വേണ്ടി ജേക്കബ് ബെഥേൽ 154 റൺസ് നേടി. മിച്ചൽ സ്റ്റാർക് വെബ്സ്റ്റർ എന്നിവർ നേടിയ 3 വിക്കറ്റ് നേട്ടമാണ് ഇംഗ്ലണ്ട് സ്കോർ 342 ൽ ഒതുക്കിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് ആണ് മത്സരത്തിലെ താരമായി തിരഞ്ഞെടുത്തത്. 3 സെഞ്ച്വറി അടക്കം 629 റൺസ് ആണ് ഹെഡ് ഈ പരമ്പരയിൽ നേടിയത്. മിച്ചൽ സ്റ്റാർക്ക് ആണ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 31 വിക്കറ്റ് ആണ് താരം ഈ പരമ്പരയിൽ സ്വന്തമാക്കിയത്.