നിസാക്കക്ക് സെഞ്ച്വറി ; മൈറ്റി ഓസീസ് പുറത്ത്

ഐസിസി 20 20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ശ്രീലങ്കക്ക് വൻ ജയം. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 20 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടി. ഓസ്‌ട്രേലിയൻ ഓപ്പണർ മിച്ചൽ മാർഷ് ട്രാവിസ് ഹെഡ് എന്നിവർ അർധസെഞ്ചുറി നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കൻ ഓപണർ പാത്തും നിസാക്ക നേടിയ സെഞ്ചുറി ശ്രീലങ്കൻ ജയം അനായാസമാക്കി. 52 പന്തിൽ നിന്ന് 10 ഫോറും 5 സിക്‌സും ഉൾപ്പെടുന്നതായിരുന്നു നിസാക്കയുടെ സെഞ്ച്വറി. ലോകകപ്പിലെ ആദ്യ സെഞ്ച്വറി ആണിത്. നിസാക്കയെ കൂടാതെ കുശാൽ മെന്റിസ് അർദ്ധസെഞ്ച്വറി നേടി. ഇതോടുകൂടി ഓസ്ട്രേലിയ ലോകകപ്പിൽ നിന്ന് പുറത്തായി.


Share this news

           

RELATED NEWS

parthumnisakka