മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ചിത്രമാണ് മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച എംപുരാൻ. 2025ൽ റിലീസ് ആയ ചിത്രം ഏതാണ്ട് 250 കോടിക്ക് മുകളിൽ ആണ് കളക്ഷൻ നേടിയത്. 2019ൽ ഇറങ്ങിയ ലൂസിഫർ സിനിമയുടെ തുടർച്ചയായാണ് എംപുരാൻ എത്തിയത്. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഇതേ തുടർന്ന് ചിത്രത്തിന് തുടർച്ചയായ അസ്‌റയേൽ ഇനി ഉണ്ടാവില്ല എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതിനെല്ലാം അന്ത്യം കുറിച്ചിരിക്കുകയാണ് ചിത്രത്തിന്റെ എഴുത്തുകാരനായ മുരളി ഗോപി. ചിത്രം ആദ്യം മുതൽക്കേ 3 ഭാഗമുള്ള ചിത്രമായാണ് പദ്ധതിയിട്ടിരുന്നതെന്നും. മൂന്നാം ഭാഗം ഇറങ്ങിയാൽ മാത്രമേ ചിത്രം പറഞ്ഞു വെക്കുന്ന കഥ പൂർത്തിയാവുകയുമുള്ളൂ എന്നും മുരളി ഗോപി ഒരു അഭിമുഖത്തിൽ പറഞ്ഞു. അതിനാൽ L3 അസ്‌റയേൽ സംഭവിക്കുമെന്ന് സൂചന മുരളി ഗോപി പുറത്തു വിടുകയുണ്ടായി. ഏറ്റവും പുതിയ റിപോർട്ടുകൾ പ്രകാരം 2028ൽ ആയിരിക്കും ചിത്രം സംഭവിക്കാൻ സാധ്യത എന്നും പറയുന്നു. നേരത്തെ ഒരു അഭിമുഖത്തിൽ L3 അസ്‌റയേൽ ക്കു മുൻപ് മറ്റൊരു സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹം സംവിധായകൻ പൃഥ്വിരാജ് പ്രകടിപ്പിച്ചിരുന്നു.