ബംഗ്ലാദേശുമായി നയതന്ത്ര വിയോജിപ്പുകളുടെ കാരണത്താൽ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ നിന്ന് ബംഗ്ലാദേശ് താരത്തെ ഒഴിവാക്കാൻ ബിസിസിഐ യുടെ നിർദ്ദേശം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം മുസ്തഫിസുർ റഹമാനെ ആണ് പുറത്താക്കാൻ ആവശ്യപ്പെടുന്നത്. ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദുക്കൾക്കെതിരായ അക്രമത്തെ തുടർന്നാണ് ഇന്ത്യയിലെ ഹിന്ദു സംഘടനകൾ ആണ് ഈ ആവശ്യം ഉന്നയിക്കുന്നത്. ബിസിസിഐ ഈ നിർദ്ദേശം കൊൽക്കത്ത ടീമിനെ അറിയിക്കുകയും തുടർന്ന് മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് പുറത്താക്കാൻ ഒരുങ്ങുകയുമാണ് . ഏതാണ്ട് 9 കോടിക്ക് മുകളിൽ ലേലത്തുക നൽകിയാണ് റഹമാനെ കൊൽക്കത്ത ടീം സ്വന്തമാക്കിയത്. ഇതേ തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഉടമസ്ഥൻ ഷാറുഖ് ഖാൻ ഹിന്ദു സംഘടനകളുടെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള എതിർപ്പ് നേരിട്ടുവരുന്നു. ഷാറുഖ് ഖാൻ ചതിയനും രാജ്യദ്രോഹിയുമാണ് എന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.