കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; 7 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

2021 നടന്ന തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ 7 പേരുടെ മുൻ‌കൂർ ജാമ്യഅപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അമാനുള്ള അധ്യക്ഷനായ ബെഞ്ച് ആണ് ജാമ്യാപേക്ഷ തള്ളിയത്. ക്രൈം ബ്രാഞ്ച് കേസിൽ പ്രതിചേർത്ത 7 പേരും 2006 മുതൽ 2011വരെ ബാങ്കിൻെറ ഡയറക്ടർ ബോർഡിലെ അംഗങ്ങളായിരുന്നു. സംസ്ഥാന സർക്കാർ സുപ്രീം കോടതിക്ക് നൽകിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയത്. സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലം പ്രകാരം 7 പേരും പ്രതികളാണെന്നും തട്ടിപ്പിൽ ഇവർക്ക് പങ്ക് ഉണ്ടെന്നുമാണ് പറയുന്നത്.

Share this news

           

RELATED NEWS

karuvannur