സ്പാനിഷ് ലാലിഗ ഫുട്ബോളിൽ ബാർസലോണക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് എസ്പാനിയോളിനെ തോൽപ്പിച്ചത്. ഞായറാഴ്ച്ച പുലർച്ചെ ഒന്നരക്ക് നടന്ന മത്സരത്തിൽ ബാഴ്സക്ക് വേണ്ടി 86ആം മിനിറ്റിൽ ഓൾമോയും 90 ആം മിനിറ്റിൽ റോബർട്ട് ലെവെൻഡോസ്‌കിയുമാണ് ഗോളുകൾ നേടുന്നത്. ഈ ജയത്തോടുകൂടി 19 മത്സരങ്ങളിൽ നിന്ന് 49 പോയിന്റോടെ ബാഴ്സലോണ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത് തന്നെ തുടരുന്നു. രണ്ടാം സ്ഥാനത്ത് 42 പോയിന്റുമായി റിയൽ മാഡ്രിഡ് ആണ്. ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ റിയൽ മാഡ്രിഡ് റിയൽ ബെറ്റിസ്നെ നേരിടും