സൂപ്പർ സ്റ്റാർ രജനികാന്ത് നായകനാവുന്ന ഏറ്റവും പുതിയ ചിത്രത്തിൽ മലയാളി നടൻ ബേസിൽ ജോസഫ് ഒരു പ്രധാന കഥാപാത്രം ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. രജനീകാന്തിൻ്റെ മകനായി ആണ് ബേസിൽ ചിത്രത്തിൽ അഭിനയിക്കുക. സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന തലൈവർ173 എന്ന് താൽക്കാലിക പേര് ഇട്ടിരിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഈ വർഷം ആരംഭിക്കും. 2027 പൊങ്കൽ റിലീസ് ആയി ചിത്രം റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ വെളിപ്പെടുത്തിയത്. രാജ് കമൽ ഇൻ്റർനാഷണൽ ൻ്റെ ബാനറിൽ കമൽ ഹാസൻ ആണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദ്രൻ സംഗീത സംവിധാനം നിർവഹിക്കും.