കാനഡയിലെ സ്കൂളിൽ വെടിവെയ്പ്പ് ; 10 മരണം നിരവധിപേർക്ക് പരിക്ക്


കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ബുധനാഴ്ച നടന്ന സ്കൂൾ വെടിവെപ്പിൽ പത്ത് പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേറ്റതുമായി റിപ്പോർട്ട്. മരിച്ചവരുടെ കൂട്ടത്തിൽ പ്രതിയും ഉൾപ്പെടുന്നു എന്ന് പോലീസ് അറിയിച്ചു

ബ്രൗൺ നിറത്തിലുള്ള മുടിയുമായി സ്ത്രീയെന്നു തിരിച്ചറിഞ്ഞിരുന്ന പ്രതിയെ സ്കൂൾ പരിസരത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി. സ്വയം വെടിവെച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവസ്ഥലമായ സ്കൂളിൽ ആറുപേർ മരിച്ച നിലയിൽ കണ്ടെത്തി. ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. ഗുരുതര പരിക്കുകളോടെ രണ്ടുപേരെ എയർ ആംബുലൻസിലൂടെ ആശുപത്രിയിലേക്ക് മാറ്റി.

ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.20ഓടെയാണ് സംഭവം നടന്നത്. തുടർന്ന് ഉച്ചയ്ക്ക് 2 മണിയോടെ ടംബ്ലർ റിഡ്ജ് പൊലീസ് അലർട്ട് പുറപ്പെടുവിച്ചു. പ്രദേശവാസികൾ വീടുകളിൽതന്നെ കഴിയുകയും വാതിലുകൾ പൂട്ടുകയും പുറത്തിറങ്ങാതിരിക്കണമെന്നും നിർദേശം നൽകി. ഏകദേശം അഞ്ച് മണിക്കൂറിന് ശേഷം ‘ഷെൽട്ടർ ഇൻ പ്ലേസ്’ നിർദേശം പിൻവലിക്കുകയും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുമുള്ള അനുമതി നൽകുകയും ചെയ്തു.

Share this news

           

RELATED NEWS

achool