ചെൽസിക്കും യുണൈറ്റഡ്നും സമനിലക്കുരുക്ക്


ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചെൽസി ലീഡ്സ് യുണൈറ്റഡ് മത്സരം സമനിലയിൽ അവസാനിച്ചു ബുധനാഴ്ച്ച പുലർച്ചെ ഒരുമണിക്ക് നടന്ന മത്സരത്തിൽ ഇരു ടീമുകളും ഇരട്ട ഗോളുകൾ വീതം നേടി. ചെൽസിക്ക് വേണ്ടി ജാവോ പെഡ്രോ 24 ആം മിനിട്ടിലും പാൽമർ 58 ആം മിനിട്ടിലും ഗോളുകൾ നേടിയപ്പോൾ ലൂക്കാസ് മെക്ക നോഹ ഒകാഫോ എന്നിവർ ഗോളുകൾ നേടി. നിലവിൽ പോയിന്റ് പട്ടികയിൽ ചെൽസി അഞ്ചാം സ്ഥാനത്തും ലീഡ്സ് പതിനഞ്ചാം സ്ഥാനത്തുമാണ്.

കൂടാതെ ഇന്ന് നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ്ഹാം മത്സരവും സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി. ബെഞ്ചമിൻ സെസ്‌കോ ആണ് മാഞ്ചസ്റ്റർ നു വേണ്ടി ഗോൾ നേടിയത്. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ്ന് ഈ സമനില നിര്ണായകമാണ്. വെസ്റ്റ് ഹാം പതിനെട്ടാം സ്ഥാനത്താണ് നിലവിൽ

Share this news

           

RELATED NEWS

draw