ഇന്ന് പുലർച്ചെ സ്പെയിനിൽ നടന്ന കോപ്പ ഡെൽറെയ് മത്സരത്തിൽ ബാഴ്സലോണയ്ക്ക് ജയം. റേസിംഗ് സാന്റാൻഡർ നെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബാഴ്സ പരാജയപ്പെടുത്തിയത്. 66 ആം മിനിറ്റിൽ ഫെറൻ ടോറസും 90 ആം മിനിറ്റിൽ യാമീൻ യമാനുമാണ് ബാഴ്സക്ക് വേണ്ടി ഗോൾ നേടിയത്. യാമീൻ യമൻ ആണ് മത്സരത്തിലെ താരം. ഇതോടുകൂടി കോപ്പ ഡെൽ റെയുടെ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ബാഴ്സ.
കൂടാതെ ഇന്നലെ നടന്ന വാലെൻസിയ ബർഗോസ് മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വാലെൻസിയ്ക്ക് ജയം. 10 ആം മിനിറ്റിൽ ഇറാൻസോയും 50 ആം മിനിറ്റിൽ സാദിഖും നേടിയ ഗോളുകളാണ് വലൻസിയക്ക് വിജയം സമ്മാനിച്ചത്.