ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ദാരുണമായ സംഭവം നടന്നത്. ഒമ്പതാം നിലയിലെ ഫ്ലാറ്റിൽ നിന്ന് മൂന്ന് സഹോദരിമാർ ചാടിമരിക്കുകയായിരുന്നു. “സോറി, പപ്പാ” എന്ന കുറിപ്പ് എഴുതി വെച്ച ശേഷമാണ് പെൺകുട്ടികൾ ആത്മഹത്യ ചെയ്തത്.
പാഖി (12), പ്രാചി (14), വിശിക (16) എന്നീ പെൺകുട്ടികളാണ് മരിച്ചത്. ഭാരത് സിറ്റി അപാർട്ട്‌മെന്റ് സമുച്ചയത്തിലാണ് കുടുംബം താമസിച്ചിരുന്നത്. പുലർച്ചെയുടെ നിശബ്ദതയിൽ സഹോദരിമാർ ബാല്കണിയിലേക്ക് പോയി വാതിൽ അകത്ത് നിന്ന് പൂട്ടിയ ശേഷം ഒരാളിന് പിന്നാലെ മറ്റൊരാൾ എന്ന രീതിയിൽ താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
പെൺകുട്ടികളുടെ നിലവിളിയും നിലത്തേക്ക് വീണ ശബ്ദവും കേട്ട് മാതാപിതാക്കളും അയൽവാസികളും സുരക്ഷാ ജീവനക്കാരും ഉണർന്നെത്തി. ബാല്കണിയുടെ വാതിൽ തകർത്തു തുറന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
“സംഭവസ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ചേതൻ കുമാറിന്റെ മൂന്ന് പുത്രിമാരാണ് കെട്ടിടത്തിൽ നിന്ന് ചാടിമരിച്ചതെന്ന് സ്ഥിരീകരിച്ചു,” എന്ന് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് അതുൽ കുമാർ സിംഗ് അറിയിച്ചു.
സംഭവസ്ഥലത്ത് എടുത്ത ദൃശ്യങ്ങളിൽ പെൺകുട്ടികളുടെ മൃതദേഹങ്ങൾ നിലത്ത് കിടക്കുന്നതും, അമ്മയുടെ കരച്ചിലും, ഞെട്ടലോടെ നോക്കി നിൽക്കുന്ന നാട്ടുകാരെയും കാണാം.
സദരിമാർ ഒരു “കൊറിയൻ ലവ് / ടാസ്‌ക്-ബേസ്ഡ് ഓൺലൈൻ ഗെയിമിന്” അടിമകളായിരുന്നുവെന്നും അതിനോടുള്ള അമിത ആസ്വാദനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി അവർ സ്കൂളിൽ പോകുന്നത് നിർത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്