കേരളത്തിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (സിപിഎം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇലക്ഷൻ കമ്മീഷൻ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ ഏതാനും മിനിറ്റുകൾക്കകം തലസ്ഥാനത്തെ എകെജി സെന്റർൽ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർഥികളുടെ റോഡ് ഷോകളും ആരംഭിച്ചു.
ഭരണത്തിലുള്ള എൽഡിഎഫ്തു ടർച്ചയായ മൂന്നാം തവണ അധികാരം നേടാനുള്ള ലക്ഷ്യത്തോടെ മത്സരത്തിലിറങ്ങുകയാണ്. ഇതിന്റെ ഭാഗമായി 56 നിലവിലെ എംഎൽഎമാരെയും ഭൂരിഭാഗം മന്ത്രിമാരെയും വീണ്ടും മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. നിലവിലെ എംഎൽഎമാരെ കൂടുതലായി രംഗത്തിറക്കുന്നത് ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രതിപക്ഷ ആരോപണം നേരിടാനാണെന്ന് നേതൃത്വം വിലയിരുത്തുന്നു.
ചില ജില്ലകളിൽ, പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിൽ, സിപിഎം എംഎൽഎമാരായ എല്ലാ നിലവിലെ അംഗങ്ങളും വീണ്ടും മത്സരിക്കുന്നതാണ് ശ്രദ്ധേയമായത്. മൊത്തം 86 മണ്ഡലങ്ങളിൽ സിപിഎം മത്സരിക്കും. ഇതിൽ 75 മണ്ഡലങ്ങളിൽ പാർട്ടിയുടെ സ്വന്തം സ്ഥാനാർഥികളായിരിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും ധർമടം മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്.
മന്ത്രിമാരായ വി ശിവൻകുട്ടി, വീണ ജോർജ്, കെ. എൻ. ബാലഗോപാൽ , ആർ ബിന്ദു പി രാജീവ് എം ബി രാജേഷ് പി എ മുഹമ്മദ് റിയാസ് വാസവൻ സജി ചെറിയാൻ , ഓആർ കേളു എന്നിവർ സ്ഥാനാർഥികളായിട്ടുണ്ട്.
മുൻ മന്ത്രിമാരായ കെ കെ ശൈലജ സി എൻ രവീന്ദ്രനാഥ് എ സി മൊയ്‌ദീൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരും സിപിഎം പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥികളായ. ജലീൽ . അബ്ദുൽ എന്നിവരും മത്സരിക്കും
അതേസമയം സ്പീക്കർ എഎൻ . ഷംസീർ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ , സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംസ്വരാജ് , മുൻ മന്ത്രി എം എം മണി എന്നിവരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല