ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് മാഞ്ചസ്റ്റർ ഡെർബി. ശനിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ 21 മത്സരങ്ങളിൽ 43 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി നിൽക്കുന്നത്. എന്നാൽ 21 മത്സരങ്ങളിൽ നിന്ന് 32 പോയിന്റുമായി ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നിൽക്കുന്നത്. എത്തിഹാദ് സ്റ്റേടിയത്തിൽ കഴിഞ്ഞ കൊല്ലം സെപ്റ്റംബറിൽ നടന്ന മത്സരത്തിൽ 3 0 ത്തിന് സിറ്റി ജയിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആണെങ്കിൽ കഴിഞ്ഞ 4 മത്സരങ്ങളായി ജയമറിയാതെയാണ് മത്സരത്തിനിറങ്ങുന്നത്.
മാഞ്ചസ്റ്റർ ഡെർബി കൂടാതെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് ചെൽസി ബ്രെന്റ്ഫോർഡിനെയും ലിവർപൂൾ ബേൺലീയെയും ആഴ്‌സണൽ നോട്ടിങ്ഹാം ഫോറെസ്റ്റിനെയും നേരിടും.