തമിഴ് താരം ധനുഷ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം ചെയ്യാനൊരുങ്ങി മലയാളികളുടെ സ്വന്തം മമ്മൂട്ടി. രാജ്കുമാർ പെരിയസ്വാമി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. D 55 എന്ന താൽക്കാലിക നാമത്തിൽ അറിയപ്പെടുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ വർഷം ആരംഭിക്കും. സായി പല്ലവി ശ്രീലീല തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 2019ൽ റാം സംവിധാനം ചെയ്ത പുറത്തിറങ്ങിയ പേരൻബ് എന്ന ചിത്രമാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച തമിഴ് ചിത്രം. അമരൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷമാണ് സംവിധായകൻ രാജ്‌കുമാർ തന്റെ പുതിയ ചിത്രമായി വരുന്നത്. പ്രമുഖ യുവ സംഗീത സംവിധായകൻ സായി അഭയങ്കർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.