പൊങ്കലിന് 3000 രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് ഡിഎംകെ സർക്കാർ

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ തമിഴ് നാട്ടിലെ റേഷൻ കാർഡ് ഉടമകൾക്ക് 3000 രൂപ പൊങ്കൽ സമ്മാനമായി നൽകാനൊരുങ്ങി സ്റ്റാലിൻ. ഇതിനു മുൻപ് തന്നെ അരിയും പഞ്ചസാരയും കരിമ്പും സൗജന്യമായി നൽകുമെന്ന പ്രഖ്യാപനം വന്നിരുന്നു. ഇതിനായി ഏതാണ്ട് 200 കോടിയിലധികം രൂപ മാറ്റി വെച്ചതായി വാർത്തകൾ വന്നിരുന്നു. മാസങ്ങൾക്കകം നടക്കാനിരിക്കുന്ന ഇലക്ഷൻ ലക്ഷ്യംവെച്ചുകൊണ്ടാണ് നീക്കം എന്ന വിമർശനം നിലവിൽ ഉയർന്നു വരുന്നുണ്ട്. മാസം 8നു ഇതേ സംബന്ധിച്ച ഒരു ഉദ്‌ഘാടന പരിപാടി നടക്കും എന്നും അവിടെ വെച്ച് 3000 രൂപ സമ്മാനതുക കൊടുക്കൽ പദ്ധതി ആരംഭിക്കുമെന്നാണ് റിപോർട്ടുകൾ. 2021 അധികാരത്തിലുണ്ടായിരുന്ന AIDMK അന്നും ഇതുപോലെ ഇലക്ഷൻ പ്രമാണിച്ച് പൊങ്കൽ സമ്മാനമായി 2500 രൂപ കൊടുത്തിരുന്നു. അതിനു ശേഷം സ്റ്റാലിൻ അധികാരത്തിൽ വന്ന ആദ്യ 2 വർഷങ്ങളിലും 1000 രൂപ വെച്ച് പൊങ്കൽ സമ്മാനംൽകിയിരുന്നു. അതിനു ശേഷം 2026 ആണ് പുതിയ സമ്മാനത്തുക പ്രഖ്യാപിച്ചത്. മാത്രമല്ല ശ്രീലങ്കയിൽ നിന്ന് അഭയാർഥികളായി ക്യാമ്പുകളിൽ കഴിയുന്നവർക്കും തുക നൽകുമെന്ന് റിപോർട്ടുകൾ പറയുന്നു.

Share this news

           

RELATED NEWS

stalin