മലയാള സിനിമയുടെ ചരിത്രം തിരുത്തിയ ദൃശ്യം സിനിമയുടെ 3 ആം ഭാഗത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രിൽ 2 ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. മലയാള സിനിമക്ക് ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും പേരും പ്രശസ്തിയും ഉണ്ടാക്കി കൊടുത്ത ചിത്രമായിരുന്നു 2013 ൽ പുറത്തിറങ്ങിയ ദൃശ്യം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ആണ് ചിത്രം എഴുതി സംവിധാനം ചെയ്തത്. അതിനു ശേഷം 2021ൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ഓടിടി വഴി റിലീസ് ആവുകയും ചെയ്തു. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുകയാണ് അവരുടെ ഏറ്റവും പ്രിയപ്പെട്ട ജോർജ്കുട്ടിക്കും കുടുംബത്തിനും എന്താണ് സംഭവിച്ചത് എന്ന് അറിയാൻ. മോഹൻലാലിനെ കൂടാതെ ചിത്രത്തിൽ മീന, സിദ്ദിഖ്, ആശ ശരത്, അൻസിബ, മുരളിഗോപി തുടങ്ങി നിരവധി പേർ അഭിനയിക്കുന്നു. ആശിർവാദ് സിനിമാസ്ന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് വിഷ്ണു ശ്യാം ആണ്.