കേരളം ഉൾപ്പടെയുള്ള 5 സംസ്ഥാനങ്ങളിൽ ഏപ്രിൽ മാസം പകുതിയോടുകൂടി നിയമസഭാ തിരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന് റിപ്പോർട്ട്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, പുദുചേരി, അസം തുടങ്ങിയ ഇടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടങ്ങളിലെ പ്രാഥമിക രാഷ്ട്രീയ സാഹചര്യങ്ങൾ സംബന്ധിച്ചിട്ടുള്ള അവലോകനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർമാരുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ ചർച്ച നടത്തിയതായും പറയുന്നു. ഇതേ തുടർന്ന് ഏപ്രിൽ മാസം രണ്ടാം വാരം ഒറ്റഘട്ടമായി കേരളത്തിൽ തിരഞെടുപ്പ് നടത്താനാണ് തീരുമാനം. തിരഞ്ഞെടുപ്പ് തിയതിയും മറ്റു കൂടുതൽ വിവരങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ നേരിട്ട് കേരളത്തിൽ എത്തി ഇവിടത്തെ രാഷ്ട്രീയ ക്രമസമാധാന സാഹചര്യങ്ങൾ പഠിച്ചും രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തിയതിനു ശേഷം തീരുമാനിക്കും. കേരളത്തിലും തമിഴ് നാട്ടിലും ഒറ്റഘട്ടമായും പശ്ചിമ ബംഗാൾ അസം എന്നിവിടങ്ങളിൽ 3 ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനുമാണ് തീരുമാനം. മാർച്ച് മാസത്തിൽ തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനവും മെയ് മാസത്തിൽ തന്നെ വോട്ടെണ്ണൽ നടക്കുമെന്നാണ് റിപോർട്ടുകൾ പറയുന്നത്.