കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 9ന്; മെയ് നാലിന് വോട്ടെണ്ണല്‍. കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്

കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 9നാണ് തെരഞ്ഞെടുപ്പു നടക്കുക. വോട്ടെണ്ണല്‍ മെയ് നാലിന് നടക്കും. കേരളത്തിനൊപ്പം അസമിലും പുതുച്ചേരിയും വോട്ടെടുപ്പ് ഏപ്രില്‍ 9നാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഏപ്രിതില്‍ 23നാണ് വോട്ടെടുപ്പ് നടക്കുക

സുതാര്യവും സമാധാനപരവുമായി തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു മുന്നൊരുക്കങ്ങള്‍ ഉറപ്പു വരുത്തി. കേരളത്തില്‍ 2.70 കോടി വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ നൂറ് വയസിന് മുകളില്‍ പ്രായമുള്ള 1571 വോട്ടര്‍മാരുമുണ്ട്. കേരളത്തില്‍ 30,471 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. 4.24 ലക്ഷം പേരാണ് പുതിയതായി വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ആകെ 17.4 കോടി വോട്ടര്‍മാരാണ് അഞ്ച് സംസ്ഥാനങ്ങളിലായി വിധിയെഴുതുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും.

Share this news

           

RELATED NEWS

april