മുംബൈയിൽ നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പ് 2026 ഗ്രൂപ്പ് C മത്സരത്തിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ നേപ്പാൾ 4 റൺസിന് പരാജയപ്പെട്ടു. ഞായറാഴ്ച മുംബൈയിൽ നടന്ന മത്സരത്തിൽ അവസാന നിമിഷം വരെ മത്സരത്തിൽ ഇഞ്ചോടിച്ച് നേപ്പാൾ പോരാടിയെങ്കിലും വിജയം നേടാൻ സാധിച്ചില്ല.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടി. ജേക്കബ് ബെഥൽ (35 പന്തിൽ 55), ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (32 പന്തിൽ 53) എന്നിവർ അർധസെഞ്ചുറികൾ നേടി. വില്ജാക്സ് 18 പന്തിൽ 39 റൺസ് നേടി നടത്തിയ അതിവേഗ ബാറ്റിംഗും ഇംഗ്ലണ്ടിന് കരുത്തായി.
185 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ നേപ്പാൾ ശക്തമായി തിരിച്ചടിച്ചു. കുഷാൽ ഭുര്‍തേൽ (17 പന്തിൽ 29), രോഹിത് പൗഡൽ (34 പന്തിൽ 39), ദിപേന്ദ്ര സിംഗ് ഐറി (29 പന്തിൽ 44), ലോകേഷ് ബാം (20 പന്തിൽ 39) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ അവസാന ഓവറിൽ 10 റൺസ് വേണ്ടിയിരുന്ന സാഹചര്യത്തിൽ ഇംഗ്ലണ്ട് പേസർ സാം കരൻന്റെ ഓവറിൽ മത്സരം ഇംഗ്ലണ്ടിന്റെ ഭാഗത്തായി.