ബസ്സിൽ വെച്ച് അതിക്രമം നടത്തി എന്ന വ്യാജേന വീഡിയോ പബ്ലിഷ് ചെയ്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ യുവതിക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസ് എടുത്തു. രണ്ടു ദിവസം മുൻപ് ആയിരുന്നു കോഴിക്കോട് സ്വദേശി ദീപക് സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെ വന്ന വ്യാജ ആരോപണത്തിന്മേൽ ആത്മഹത്യ ചെയ്തത്. എന്നാൽ വീഡിയോ കണ്ട ഭൂരിഭാഗം പേരും തിരിച്ചറിഞ്ഞതാണ് ഇതിൽ ദീപക് കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് . ഇതേ തുടർന്ന് വീഡിയോ എടുത്ത ഷിംജിതയുടെ മൊഴി പോലീസ് എടുത്തിരുന്നു. ഇതിനു ശേഷമാണ് നീതിക്കായി ദീപകിന്റെ വീട്ടുകാർ പോലീസിന് പരാതി നൽകുന്നത്.ദീപകിന്റെ വീട്ടുകാർ നൽകിയ പരാതിയിന്മേൽ വീഡിയോ എടുത്ത ഷിംജിതക്കെതിരെ ജാമ്യമില്ലകുറ്റം ചുമത്തി കേസ് എടുത്തു, കേസ് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യാനായി കോഴികോട്ടെ വീട്ടിൽ എത്തിയപ്പോഴാണ് പോലീസ് അറിയുന്നത് പ്രതി അവിടെ നിന്നും മാറിയ വിവരം. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം പ്രതി വിദേശത്തേക്ക് കടന്നതായി പറയപ്പെടുന്നു. പ്രതിക്കെതിരെയുള്ള അന്വേഷണം നിലവിൽ ഊർജ്ജിതമായിരിക്കുകയാണ്.