ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇ ഡി കേസെടുത്ത സാഹചര്യത്തിൽ സംസ്ഥാനവ്യാപകമായി പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, വാസു, പദ്മകുമാർ തുടങ്ങിയവരുടെ വീട്ടുകളിലാണ് നിലവിൽ ഇ ഡി അന്വേഷണം നടത്തുന്നത്. ഇവരുടെയെല്ലാം സ്വത്തുക്കൾ നേരത്തെ കണ്ടുകെട്ടിയതിനെ തുടർന്നാണ് നിലവിലെ അന്വേഷണം കൂടാതെ ഇവരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകളും പരിശോധിക്കുന്നുണ്ട്. കൂടാതെ കർണാടകം ആന്ധ്ര കേരളം തമിഴ് നാട് തുടങ്ങി നാല് സംസ്ഥാനങ്ങളിലായി ഏതാണ്ട് 21 ഓളം സ്ഥലങ്ങളിൽ ഇ ഡി പരിശോധന പുരോഗമിക്കുന്നു. ഇവടങ്ങളിലെല്ലാം പ്രതികളുമായി ബന്ധപ്പെട്ട വീടുകളും സ്ഥാപനങ്ങളും ഉള്ളതായാണ് റിപ്പോർട്ട്.