ക്യാപ്റ്റന്‍ ഹാരി ബ്രുക് മുന്നില്‍നിന്ന് നയിച്ച മത്സരത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ലോകകപ്പിൽ രണ്ട് വിക്കറ്റ് വിജയം സ്വന്തമാക്കി. ചൊവ്വാഴ്ച (ഫെബ്രുവരി 24, 2026) പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരത്തില്‍ആണ് ഇംഗ്ലണ്ട് വിജയിച്ചത്.
നമ്പര്‍ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ച ഹാരി ബ്രുക്, അതിന് യോജിച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 51 പന്തില്‍ 100 റണ്‍സ് (10 ഫോര്‍, 4 സിക്‌സ്) നേടി
ടി20 ലോകകപ്പ് ചരിത്രത്തില്‍ ശതകം നേടുന്ന ആദ്യ ക്യാപ്റ്റനായി ബ്രൂക്ക് മാറി. പവര്‍പ്ലെയില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ടീം തളരാതിരിക്കാന്‍ ബ്രൂക്കിന്റെ ഇന്നിംഗ്‌സ് നിര്‍ണായകമായി.
ഇന്നിംഗ്സിന്റെ ആദ്യ പന്തില്‍ തന്നെ ഫിൽ സാൾട് ഷഹീൻ അഫ്രീദി യുടെ പന്തില്‍ വിക്കറ്റ് കീപ്പറുടെ കൈകളില്‍ കുടുങ്ങിയതോടെ ക്രീസിലെത്തിയ ഹാരി ബ്രുക് തുടക്കത്തിലെ സമ്മര്‍ദ്ദം കുറച്ചു. ആദ്യ ആറു ഓവറില്‍ നേടിയ 53 റണ്‍സില്‍ 41 റണ്‍സും ബ്രൂക്കിന്റെ ബാറ്റില്‍നിന്നായിരുന്നു. ഇടയ്ക്കിടെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും അദ്ദേഹം അതില്‍ തളർന്നില്ല.
17-ാം ഓവറില്‍ വീണ്ടും അഫ്രിദിക്കെതിരെ കവേഴ്സ് മുകളിലൂടെ തുടർച്ചയായ രണ്ട് ഷോട്ടുകള്‍ ഉയര്‍ത്തിയതോടെ 50 പന്തില്‍ ശതകം പൂര്‍ത്തിയാക്കി. എന്നാല്‍ അടുത്ത പന്തില്‍ തന്നെ അഫ്രിദിയുടെ പന്തില്‍ പുറത്തായെങ്കിലും, അതോടെ ഫലം ഏകദേശം തീരുമാനമായിരുന്നു.പാക്കിസ്ഥാൻ ടീം രണ്ട് മത്സരങ്ങളില്‍നിന്ന് ഏക പോയിന്റ് മാത്രമുള്ള നിലയില്‍ പുറത്താകലിന്റെ വക്കിലാണ്.165 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് അഞ്ച് പന്ത് ശേഷിക്കെ മറികടന്നു. ഇതോടെ ടീം സെമിഫൈനലിലെ പ്രവേശനം ഉറപ്പാക്കി.