കഴിഞ്ഞ ഞായറാഴ്ച്ച തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ചത് 300ൽ അധികം വാഹനങ്ങൾ ആണ്. ഈ വാഹനങ്ങളുടെ ഉടമസ്ഥർക്ക് സൗജന്യ ഇഷുറൻസ് ക്ലെയിം സഹായവുമായി ഹാവു കോർപ്പറേഷൻ രംഗത്തുവന്നിരിക്കുകയാണ്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് തങ്ങൾ ഇത് ചെയ്യുന്നത് എന്നും ഇൻഷുറൻസ് കമ്പനികളിൽ പോവുമ്പോൾ നേരിടേണ്ടി വരുന്ന സാങ്കേതിക ബുദ്ധിമുട്ടുകളെ പരിഹരിച്ച് ത്വരിത ഗതിയിൽ ക്ലെയിം തുക ലഭ്യമാക്കുന്നതിന് സഹായിക്കുമെന്നാണ് ഇവരുടെ വാഗ്ദാനം.