ഇന്ത്യ ന്യൂസിലാൻഡ് ട്വന്റി ട്വന്റി പരമ്പരക്ക് ഇന്ന് തുടക്കം. നാഗ്പൂരിൽ ഇന്ന് രാത്രി 7 മണിക്കാണ് മത്സരം. വൺഡേ പരമ്പര നഷ്ടമായത്തിന്റെ ക്ഷീണം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. 5 മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് അരങ്ങേറുന്നത്. സൂര്യകുമാർ യാദവ് ആണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. സഞ്ചു സാംസൺ ഇന്ന് ഇറങ്ങും. അഭിഷേക് ശർമയും സഞ്ജുവും ഓപ്പണിങ് ഇറങ്ങും എന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ഹർദിക് പാണ്ട്യ, അക്‌സർ പട്ടേൽ, ജസ്പ്രീത് ബുംറ തുടങ്ങിയവർ ഇന്ന് ടീമിൽ അണിനിരക്കുന്നു. മിച്ചൽ സാന്റ്നർ നയിക്കുന്ന ന്യൂസിലാൻഡ് ടീം ആണെങ്കിൽ താരതമ്യേന പുതിയ ടീംഅംഗങ്ങളുമായാണ് ഇന്ന് മത്സരിക്കാനിറങ്ങുന്നത്. കോൺവോയ് നീഷം രവീന്ദ്ര സോധി ഹെന്ദ്രി തുടങ്ങിയവരും ഇന്ന് ന്യൂസിലൻഡിനായി കളത്തിലിറങ്ങും.