കിഷൻ കരുത്തിൽ ഇന്ത്യ

ലോകകപ്പ് മത്സരത്തിലെ ആവേശകരമായ ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിൽ ഇന്ത്യക്ക് ഉജ്വല ജയം. കൊളോമ്പോയിൽ ഞായറാഴ്ച്ച നടന്ന മത്സരത്തിൽ പാകിസ്ഥാനെ ഇന്ത്യ 61 റൺസിന് പരാജയപ്പെടുത്തി ഗ്രൂപ്പ് യിലെ ഒന്നാം സ്ഥാനക്കാർ ആയി. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എടുത്തു. 40 പന്തിൽ 77 റൺസ് നേടിയ ഇഷാൻ കിഷൻ ആണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. കൂടാതെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 32 റൺസും ശിവം ദുബേ 27 റൺസും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 18 ഓവറിൽ 114 ന് ഓൾ ഔട്ട് ആയി. പാക് ബാറ്റ്സ്മാൻ താരം ഉസ്മാൻ ഖാൻ 43 റൺസ് എടുത്തത് ഒഴിച്ച്നിർത്തിയാൽ പാകിസ്ഥാൻ ബാറ്റിംഗ് നിരയിൽ ആർക്കും ശോഭിക്കാനായില്ല. ഇന്ത്യക്ക് വേണ്ടി ഹർദിക് പാണ്ട്യ ജസ്പ്രീത് ബുംറ അക്ഷർ പട്ടേൽ വരുൺ ചക്രവർത്തി എന്നിവർ 2 വിക്കറ്റ് വീതം നേടി. കുൽദീപ് യാദവ് തിലക് വർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. 77 റൺസ് നേടിയ ഇഷാൻ കിഷ ആണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.


Share this news

           

RELATED NEWS

ishankishan