ഇന്ത്യക്ക് തിരിച്ചടി രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡ്ന് 7 വിക്കറ്റ് ജയം

ഇന്ത്യ ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ബുധനാഴ്ച രാജ്‌കോട്ടിലെ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 284 റൺസ് എടുത്തു. കെ എൽ രാഹുൽ നേടിയ സെഞ്ച്വറി ആണ് ഇന്ത്യയുടെ സ്കോർ 250 കടത്തിയത്.കൂടാതെ ക്യാപ്റ്റൻ ശുബ്മൻ ഗില് അർധസെഞ്ചുറി നേടി. 92 പന്തിൽ 112 റൺസ് ആണ് രാഹുൽ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് 47 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ന്യൂസിലാൻഡ് മധ്യനിരയിൽ ഡാരിൽ മിച്ചൽ 131 റൺസ് നേടി പുറത്താവാതെ നിന്നു. ഡാരിൽ മിച്ചൽ ആണ് കളിയിലെ താരം.കൂടാതെ വിൽങ്ങ് 87 റൺസും നേടി. ഇന്ത്യക്ക് വേണ്ടി ഹർഷിത് റാണ കുൽദീപ് യാദവ് പ്രസീദ് കൃഷ്ണ എന്നിവർരോ വിക്കറ്റ് വീതം നേടി. ന്യൂസിലാൻഡ് ന്റെ ക്രിസ് ക്ലർക്ക് 3 വിക്കറ്റ് നേടി. ഇതോടുകൂടി 3 മത്സരങ്ങളുള്ള പരമ്പര 1 1 എന്ന നിലയിൽ ആണ്. 18 ന് ഇൻഡോറിൽ നടക്കുന്ന മത്സരത്തിൽ ജയിക്കുന്നവർ പരമ്പര സ്വന്തമാക്കും.

Share this news

           

RELATED NEWS

indialost