സെമി ഉറപ്പിക്കാൻ ഇന്ത്യ സ്ഥാനമുറപ്പിക്കാൻ സഞ്ജു


സിബാബ്‌വെയെതിരെ നടക്കുന്ന നിർണായക മത്സരത്തിൽ ഇന്ത്യൻ ടീമിൽ വൻ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ട്. സഹ ആതിഥേയരായ ഇന്ത്യ, ദക്ഷിണാഫ്രിക്കക്കെതിരെ 76 റൺസിന് പരാജയപ്പെട്ടതോടെ സമ്മർദ്ദത്തിലാണ്. അതിനാൽ പ്ലേയിംഗ് ഇലവനിൽ മാറ്റങ്ങൾ വരുത്താൻ ടീം മാനേജ്മെന്റ് ഒരുങ്ങുന്നുവെന്നാണ് സൂചന.

എല്ലാവരും ഉറ്റുനോക്കുന്ന മാറ്റം സഞ്ജു സാംസൺന്റെ തിരിച്ചുവരവായിരിക്കും. ടി20 ലോകകപ്പിൽ അദ്ദേഹം ഇതുവരെ ഒരു മത്സരം മാത്രമാണ് കളിച്ചത് — നമീബിയക്കെതിരെ 8 പന്തിൽ 22 റൺസ് നേടിയിരുന്നു. ഓഫ് സ്പിൻക്കെതിരായ ഇന്ത്യയുടെ ബലഹീനത പരിഹരിക്കാനായി സഞ്ജുവിനെ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

സഞ്ജു ഓപ്പണറായി ഇറങ്ങുകയും ഇഷാൻ കിഷൻ മൂന്നാം സ്ഥാനത്തേക്ക് മാറുകയും ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്താകാൻ സാധ്യതയുള്ളത് റിങ്കു സിംഗ് ആണ്. പിതാവ് ഗ്രേറ്റർ നോയിഡയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനാൽ അദ്ദേഹം ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചതായാണ് വിവരം.

സിംബാബ്‌വെയെതിരെ വിജയിച്ചാൽ മാത്രമേ ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾ ജീവിച്ചിരിപ്പുള്ളൂ.

Share this news

           

RELATED NEWS

sanju