നിർമ്മിത ബുദ്ധി (AI)യുടെ സഹായത്തോടെ ശബ്ദ പരിഭാഷയുഡെയും (വോയിസ് ട്രാൻസ്ലേഷൻ) ലിപ് സിങ്ക്നും പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം. 5 ഭാഷകളിൽ ഇനി മുതൽ ഇൻസ്റ്റാഗ്രാം കണ്ടെന്റുകൾക്ക് പരിഭാഷയും ലിപ് സിങ്കും ലഭിക്കും. മുംബൈയിൽ നടന്ന ഹൗസ് ഓഫ് ഇൻസ്റ്റാഗ്രാം എന്ന പരിപാടിയിലാണ് ഈ വിവരം പുറത്തു വിട്ടത്. ബംഗാളി, മറാഠി, കന്നഡ, തമിഴ്, തെലുഗ് എന്നീ ഭാഷകളിലാണ് ഇനി മുതൽ AI സൗകര്യം ലഭ്യമാക്കുക. ഇത് മൂലം ഇൻസ്റ്റാഗ്രാം കോൺടെന്റ് ക്രിയേറ്റർമാർക്ക് പുതിയ പ്രേക്ഷകരെ ഉണ്ടാക്കാൻ സാധിക്കും എന്ന് ഇൻസ്റ്റേജുവും പറഞ്ഞു.