2021-22 ൽ ഇന്ത്യയിൽ ഉൽപ്പാദനം ആരംഭിച്ച ആപ്പിൾ ഐ ഫോൺന്റെ കയറ്റുമതി വരുമാനം റെക്കോർഡ് തുകയിലാണ് എത്തി നിൽക്കുന്നത്. 5000 കോടി ഡോളറിനടുത്ത് ആണ് (4.51 ലക്ഷം കോടി രൂപ) 2025 ഡിസംബർ വരെയുള്ള കാലയളവിൽ എത്തി നിൽക്കുന്നത്. കേന്ദ്ര സർക്കാർ അവലംബിച്ച PLI(പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്) പദ്ധതി പ്രകാരമാണ് ആപ്പിൾ ഐ ഫോണിന്റെ നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ചത്. സാമ്പത്തിക വർഷം അവസാനിക്കാൻ ഇനിയും 3 മാസം ബാക്കിയുള്ളപ്പോൾ ആണ് ഈ നേട്ടം ഇന്ത്യ നേടിയത്. ടാറ്റയുടെയും ഫോക്സോണിന്റെയും കീഴിലായി 5 ഫാക്ടറികളാണ് നിലവിൽ ഐഫോൺ ഉൽപ്പാദനത്തിനായി ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. വിപണിയിൽ ഐഫോണിന്റെ പ്രധാന എതിരാളികളായ സാംസങ് 1690 കോടി ഡോളറിന്റെ (1.53 ലക്ഷം കോടി രൂപ) കയറ്റുമതിയാണ് നടത്തിയത്. ഇതിൽനിന്നു വ്യക്തമാവുന്നത് രാജ്യത്തെ സ്മാർട്ട് ഫോൺ കയറ്റുമതിയിൽ പകുതിയിലധികവും ഐഫോൺ ആണ് എന്നതാണ്.