ഇറാനിൽ അക്രമം രൂക്ഷമായ സാഹചര്യത്തിൽ കേരള സർക്കാരിനോട് സഹായമഭ്യർത്ഥിച്ച് 24 മലയാളികൾ. ഇറാനിൽ നിന്ന് തങ്ങളെ രക്ഷപ്പെടുത്തി നാട്ടിലേക്ക് എത്തിക്കാനുള്ള സഹായമാണ് ഇവർ ചോദിക്കുന്നത്. ഇതിൽതന്നെ മെഡിക്കൽ വിദ്യാർത്ഥികളും ബിസിനെസ്സ് മേഖലയിലെ ആളുകളും ഉൾപ്പെടുന്നു. ഇതിനായി സർക്കാരിന്റെ നോർക്ക സെന്റർ (Department of Non Resident Keralites Affairs) പുതിയ സഹായ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ഇത് പ്രകാരം കേരളം കേന്ദ്ര സർക്കാരുമായി കലാപം നടക്കുന്ന ഇറാനിൽ കുടുങ്ങിയവരെ ഇന്ത്യയിലെത്തിക്കാനുള്ള പരിപാടികൾ ആവിഷ്കരിച്ചു വരികയാണ് എന്ന് പറയുകയുണ്ടായി.