ഇറാനിൽ സംഘർഷം രൂക്ഷം ; അമേരിക്കയിലേക്കുള്ള വിമാന സർവീസുകൾ റദ്ദ് ചെയ്ത എയർ ഇന്ത്യ

ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള വിമാനർവീസുകൾ റദ്ദ് ചെയ്തതായി എയർ ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇറാനിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിലെ വ്യോമ പാത അടച്ചതിനെ തുടർന്നാണ് ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്കുള്ള വിമാന സർവീസുകൾ റദ്ദ് ചെയ്തത്. ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ടു വിമാനങ്ങളൂം മുംബൈയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഒരു വിമാനവുമാണ് റദ്ദ് ചെയ്തത്. ഇറാൻ വ്യോമപാത കൂടാതെ പാകിസ്ഥാൻ വ്യോമപാതയിൽ മുൻപേതന്നെ ഇന്ത്യൻ വിമാന കമ്പനികൾക്ക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ സർവീസ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.മാത്രമല്ല യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളുടെ സമയക്രമങ്ങളിൽ മാറ്റം വന്നിട്ടുണ്ടെന്നും വിമാനകമ്പനികളായ എയർ ഇന്ത്യയും ഇൻഡിഗോയും അറിയിച്ചു. അതിനാൽ യാത്രാക്കാർ വിമാനക്കമ്പനികളുടെ നേരിട്ട് ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്തിയതിനു ശേഷം മാത്രം യാത്രക്ക് തയ്യാറാവുക എന്ന നിർദേശവും ഉണ്ട്. ഇറാനിൽ സംഘർഷ സാഹചര്യത്തിൽ അവിടെയുള്ള ഇന്ത്യക്കാരോട് രാജ്യം വിടാൻ ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട് പക്ഷെ വ്യോമപാത അടച്ച സാഹചര്യത്തിൽ കാര്യത്തിന് തീരുമാനം ആയിട്ടില്ല.

Share this news

           

RELATED NEWS

flightcancell