തമിഴ് നടൻ വിജയ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ജന നായകന്റെ റിലീസ് പ്രതിസന്ധിയിൽ. ചിത്രത്തിന് ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. സെൻസർ നടപടികൾ വൈകുന്നതിനെ എതിർത്ത് ചിത്രത്തിന്റെ നിർമാതാക്കൾ കൊടുത്ത ഹർജി ഇന്നയായിരിക്കുന്നു പരിഗണിക്കേണ്ടിയിരുന്നത് എന്നാൽ അത് വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നതും അന്ന് തന്നെയാണ്. കഴിഞ്ഞ ആഴ്ച തന്നെ ബുക്കിംഗ് ആരംഭിച്ച ചിത്രം ഇതോടകം 50 കോടിക്കടുത്ത് ടിക്കറ്റ് വരുമാനം ലഭിച്ചതായി കണക്കുകൾ പറയുന്നു. നിലവിൽ പ്രധാന കേന്ദ്രങ്ങളിലൊന്നും ബുക്കിംഗ് ആരംഭിക്കാത്ത സാഹചര്യത്തിൽ ആണ് ഇത്. റിപോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ റിലീസ് മാറ്റി വെക്കാൻ സാധ്യതയുണ്ടെന്നും അല്ലെങ്കിൽ ആദ്യ ഷോ വൈകാനും സാധ്യത ഉണ്ടെന്നു പറയുന്നു.
എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം നടൻ വിജയുടെ സിനിമ ജീവിതത്തിലെ അവസാന ചിത്രമായാണ് പുറത്തിറങ്ങുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മലയാളിയായ മമിതാ ബൈജു ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.